Latest NewsNewsInternationalGulf

ഐ.എസ് ബന്ധം: കുവൈത്തില്‍ പ്രവാസി യുവതിയ്ക്ക് കടുത്ത ശിക്ഷ

കു​വൈ​ത്ത്​: ഐഎസ് ബന്ധമുള്ള ഫി​ലി​പ്പിനോ യുവതിയെ പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വിന് വിധിച്ചു. ഐ.​എ​സി​ൽ ചേ​ർ​ന്ന് കു​വൈ​ത്തി​നെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ലാണ് യുവതിയെ തടവ് ശിക്ഷക്ക് വിധിച്ചത്. കു​വൈ​ത്തി​ല്‍ വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന ലി​വാ​നി അ​സ്വി​ലോ എ​ന്ന ഫി​ലി​പ്പീ​ൻ​സ്​ യു​വ​തി​യെ 2016 ആ​ഗ​സ്​​റ്റി​ലാ​ണ് സു​ര​ക്ഷാ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ലി​ബി​യ​യി​ലെ ഐ.​എ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നും പോ​യ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. ശിക്ഷ കഴിഞ്ഞാലുടൻ ഇവരെ സ്വന്തം നാടുകടത്താനാണ് കോടതി ഉത്തരവ്.

also read:മാതാപിതാക്കൾക്ക് ഐഎസ് ബന്ധം ; നിരവധി കുട്ടികളെ സർക്കാർ ഏറ്റെടുത്തു

പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിരുന്നു. താ​ൻ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് യുവതി പോലീസിനോട് പറഞ്ഞു. മുൻപ് സൗദിയിൽ ജോലി ചെയ്‌തിരുന്ന യുവതി ഐ.​എ​സ്. അ​നു​ഭാ​വി​യാ​യ സോ​മാ​ലി​യ​ൻ പൗ​ര​നെ വി​വാ​ഹം ചെയ്‌തു. ചാവേർ ആക്രമണം നടത്തിയാൽ സ്വർഗം ലഭിക്കുമെന്ന ഭർത്താവിന്റെ നിർദേശ പ്രകാരമാണ് യുവതി ആക്രമണത്തിന് ഒരുങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button