തൃശ്ശൂര്‍: ഓറഞ്ചില്‍ വിഷം നിരവധിപേര്‍ ചികിത്സ തേടി ആശുപത്രിയില്‍. ഇരിങ്ങാലക്കുട മേഖലയില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധിപേരാണ് അസുഖം ബാധിച്ച് ചികിത്സക്കായി എത്തിയത്. ഓറഞ്ചില്‍ നിന്നുള്ള വിഷാംശം മൂലമാണ് നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നതെന്നും കടകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ഓറഞ്ച് വാങ്ങിയവര്‍ക്കാണ് ഈ ദുരിതമുണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഓറഞ്ചിന്റെ സീസണ്‍ ആയതിനാല്‍ കാര്‍ബേഡ് ഉപയോഗിച്ചതാകാം ഇതിനു കരണമെന്നാണെന്നു നഗരസഭാ അധികൃതര്‍ പറഞ്ഞു. അടുത്ത ദിവസം മുതല്‍ വിഷാംശം ഉള്ള വിപണിയിലെ ഓറഞ്ച് വില്പനകടകളിലും വഴിയോര വില്പനക്കാരുടെ അടുത്തും ആരോഗ്യവിഭാഗം പരിശോധന നടത്തും.
Also Read :പരുക്കേറ്റ നായയ്ക്ക് ഫ്യുരഡാൻ വിഷം കലർത്തിയ ചോറു നൽകി ഉടമ കടന്നു: രക്ഷകരായി സംഘടന
എന്നാല്‍ ഐസ് ഓറഞ്ച് അഥവാ ഫ്രീസറില്‍ എത്തുന്ന റേഞ്ചിലാകാം വിഷാംശം ഉള്ളതെന്നും ഇത്തരം ഓറഞ്ചുകള്‍ വഴിയോര കച്ചവടക്കാരാണ് അധികവും വില്‍പ്പനക്ക് എത്തിക്കുന്നതെന്നും ഓറഞ്ച് വ്യാപാരികള്‍ പറഞ്ഞു.
Post Your Comments