ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ ഇന്ത്യ സന്ദര്‍ശനം ഏപ്രില്‍ ആറിന് ആരംഭിക്കും. ഭാര്യ രാധിക ഷക്യയും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒലിയുടെ സന്ദര്‍ശനം സഹായകരമാകുമെന്നാണ് സൂചന.
Read Also: ദേവി വിഗ്രഹം തകര്‍ത്തു : വര്‍ഗീയ കലാപത്തില്‍ നിരവധി മരണം : കലാപം വ്യാപിക്കുന്നു
മന്ത്രിമാരും എംപിമാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന വന്‍ സംഘമാണ് ശര്‍മ ഒലിയെ അനുഗമിക്കുന്നത്. നരേന്ദ്രമോദിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തും.
Post Your Comments