ടെല്‍ അവീവ്: എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസിനെതിരേ ഇസ്രായേൽ വിമാനക്കമ്പനി. ഇസ്രായേല്‍ പരമോന്നത കോടതിയിൽ തങ്ങള്‍ക്ക് പാരയാകുന്ന രീതിയില്‍ അനുവദിക്കപ്പെട്ട സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ രംഗത്തെത്തി.
എയര്‍ഇന്ത്യയുടെ ആദ്യ വിമാനം സൗദിയുടെ ആകാശത്തുകൂടി ടെല്‍ അവീവില്‍ എത്തിയത് ഒരാഴ്ച മുമ്പാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ എല്‍ അല്‍ എയര്‍ലൈന്‍സ് കല്ലുകടിയായതോടെ തുടര്‍സര്‍വീസുകള്‍ അനിശ്ചിതത്വത്തിലായി.
read also: എയര്‍ ഇന്ത്യയ്ക്ക് വ്യോമപാത തുറന്ന് കൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
തായ്ലന്റോ മറ്റ് ഏതെങ്കിലും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളോ ഇന്ത്യയില്‍ നിന്നും തുടങ്ങിയ ഈ സര്‍വീസിന്റെ പാതയില്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയാല്‍ അത് എല്‍ അല്‍ എയര്‍ലൈന്‍സിന് വന്‍ നഷ്ടവും ആറായിരത്തോളം വരുന്ന ജീവനക്കാരുടെ ജോലി പോകുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി. മാത്രമല്ല എയര്‍ ഇന്ത്യ സര്‍വ്വീസിലൂടെ ഇസ്രായേലിന്റെ നഷ്ടം മനസ്സിലാക്കണമെന്നും എല്‍ അല്‍ സിഇഒ ഗോനല് ഉസിസ്ക്കിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്‍ അല്ലിന്റെ വാദം ഇന്ത്യാ ഇസ്രായേല്‍ പുതിയ സര്‍വ്വീസ് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രൂപം കൊണ്ട വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്ന് ഫ്ളൈറ്റുകള്‍ ഇസ്രായേലിലേക്കും തിരിച്ചുമായിരുന്നു പദ്ധതിയിട്ടിരുന്നത്.
Post Your Comments