Latest NewsNewsInternational

ഇന്ത്യ-പാക് ബന്ധത്തിലെ വിള്ളലിന് പരിഹാരമാകുന്നു

ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ഉപദ്രവ ശ്രമങ്ങളെ തുടര്‍ന്ന് വിള്ളല്‍ വീണ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിന് പരിഹാരമാകുന്നു. പരാതികള്‍ പരിഹരിക്കുന്നതിനും, പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും 25 വര്‍ഷം മുമ്പുള്ള ഉടമ്പടി പൊടിതട്ടിയെടുക്കാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും.

1992ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരമുള്ള പെരുമാറ്റ ചട്ടമനുസരിച്ച് നീങ്ങുന്നതിന് തീരുമാനിച്ചതായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇതനുസരിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മേല്‍ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. അത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും. ഏതെങ്കിലും തരത്തില്‍ ഉടമ്പടി ലംഘിക്കപ്പെട്ടാല്‍ ഹൈക്കമ്മിഷണര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കേണ്ടതാണ്.

കഴിഞ്ഞമാസം ആദ്യമാണ് വലിയ പീഡനങ്ങള്‍ നേരിടുകയാണെന്ന പരാതിയുമായി ഇന്ത്യ- പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ പരസ്പരം പരാതിയുമായി മുന്നോട്ട് വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button