ArticleLatest NewsLife StyleHealth & Fitness

ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക

കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. വിവിധതരം പനികളുടെ വരവോടെയാണ് ഹാന്‍ഡ് വാഷുകള്‍ വിപണിയില്‍ സജീവമായതും അതിന്റെ ഉപയോഗം വര്‍ദ്ധിച്ചതും. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഭക്ഷണത്തിന് മുന്‍പും പിന്‍പും ഹാന്‍ഡ് വാഷ് ഉപയോഗിച്ച്‌ കൈകഴുകണമെന്ന് കുട്ടികള്‍ക്കിടയില്‍ പോലും വന്‍ പ്രചരണമാണ് നടക്കുന്നത്. ഇതില്‍ പരസ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെളിയും അഴുക്കും കഴുകിക്കളയാന്‍ നമ്മെ സഹായിക്കുന്ന ഹാന്‍ഡ് വാഷുകള്‍ നമ്മെ സുരക്ഷിതരാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പലപ്പോഴും അഴുക്കിനേക്കാള്‍ അപകടകാരിയായിരിക്കുക ഹാന്‍ഡ് വാഷുകളായിരിക്കും.

ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയും ഉപയോഗിക്കുന്നവരില്‍ സുരക്ഷിതം എന്ന തോന്നലുണ്ടാക്കും. എന്നാല്‍ അത് ശരിയല്ല. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുക. കുട്ടികള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കി കഴിഞ്ഞാലും അല്പം കയ്യില്‍ അവശേഷിക്കും. അത് കയ്യില്‍നിന്ന് നേരിട്ട് വായിലാക്കുകയും ചെയ്യും. അത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. 2012 മുതല്‍ 2014 വരെ പന്ത്രണ്ട് വയസുള്ള കുട്ടികളെ വിശദമായ പഠിച്ച ശേഷമാണ് ഇത്തരമൊരു പഠനഫലം പുറത്തുവന്നത്. അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാം. ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്നത്തിലേക്ക് നയിക്കാം.

ചില വൈറസ്സുകള്‍ക്കെതിരെ വിപണിയില്‍ ലഭ്യമായ ഹാന്‍ഡ്‌ വാശുകളില്‍ പലതും ഫലപ്രദമല്ലെന്നും, പല ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഹാന്‍ഡ് വാഷുകള്‍ക്ക് കഴിയുന്നില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടിന്‍ ഫുഡുകളിലും പേപ്പറിലും കാണപ്പെടുന്ന ബിസ്ഫിനോള്‍ എന്ന രാസവസ്തു ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യ ശരീരത്തിലെ ചില അവശ്യ ഹോര്‍മോണുകളെ നശിപ്പിക്കുകയും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. മിസൗറി സര്‍വ്വകലാശാലയില്‍ നടന്ന പഠനത്തില്‍ ചില ഹാന്‍ഡ് വാഷുകള്‍ ക്യാന്‍സറിന് വരെ കാരണമാകുമെന്നും വെളിപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ സാധാരണ ഉപയോഗിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകഴുകുന്നതാണ് ഹാന്‍ഡ് വാഷിനേക്കാള്‍ സുരക്ഷിതം എന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്റ് പ്രിവന്‍ഷനിലെ വിദഗ്ദ്ധര്‍ പറയുന്നത്.

ആരോഗ്യത്തിന് ഹാനീകരം: കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളമൊഴിക്കുന്ന ശീലം

shortlink

Related Articles

Post Your Comments

Related Articles


Back to top button