
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പരീക്ഷാ കണ്‍ട്രോളറെ ഡല്‍ഹി ക്രൈംബ്രാഞ്ച് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് എക്കൊണോമിക്‌സ് എന്നീ ചോദ്യപേപ്പറുകളാണ് ചോർന്നത്. തുടർന്ന് രണ്ട് പരീക്ഷകളും റദ്ദാക്കിയിരുന്നു. പരീക്ഷയുടെ തലേ ദിവസം തന്നെ കുട്ടികളുടെ കൈയിൽ ചോദ്യപേപ്പർ എത്തിയെന്നാണ് വിവരം.
also read:ചോദ്യപേപ്പർ ചോർച്ച ; കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി
ചോദ്യപേപ്പറുകള്‍ക്ക് എന്തെല്ലാം സുരക്ഷ ഒരുക്കിയിരുന്നു, എങ്ങനെയാണ് ഇവ അച്ചടിച്ചത്, എങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥരോടും നാലു മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ അന്വേഷിച്ചത്. ചോദ്യ പേപ്പര്‍ 35000 രൂപക്ക് വിറ്റതായും ഇത് 5000 രൂപക്ക് മറിച്ചുവിറ്റതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Post Your Comments