ഗുരുവായൂര്‍: ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള തീവണ്ടി ഒരുമണിക്കൂറോളം വൈകി. ഇതോടെ പരീക്ഷകള്‍ക്കു പോകേണ്ടവരും, ജോലിക്കാരായ സ്ഥിരയാത്രക്കാരും മറ്റും കഷ്ടത്തിലായി. ട്രെയിൻ എടുക്കാൻ വൈകിയതോടെ യാത്രക്കാർ കാര്യം തിരക്കിയപ്പോഴാണ് ലോക്കോ പൈലറ്റ് വിശ്രമത്തിലാണെന്ന വിവരമറിഞ്ഞത്. ഇതോടെ യാത്രക്കാർ പ്രശ്‌നമുണ്ടാക്കി.
also read: ചെയിന്‍ വലിച്ച് തീവണ്ടി നിര്‍ത്തി: അന്വേഷിക്കാനിറങ്ങിയ ഗാര്‍ഡിനെക്കൂട്ടാതെ
പുലര്‍ച്ചെ ഗുരുവായൂരിലെത്തിയ വണ്ടിയുടെ ലോക്കോപൈലറ്റ് തന്നെയാണ് രാവിലെ ഒമ്ബതിനുള്ള പാസഞ്ചറിലും പോകേണ്ടത്. ഇവര്‍ക്കുള്ള വിശ്രമസമയം ആറുമണിക്കൂറാണ്. വിശ്രമസമയം കഴിഞ്ഞില്ലെന്നായിരുന്നു അധികൃതർ യാത്രക്കാർക്ക് നൽകിയ മറുപടി. യാത്രക്കാർ ബഹളംവെച്ചതോടെ പത്തുമണിയോടെ വണ്ടിയെടുക്കുകയായിരുന്നു.
Post Your Comments