KeralaLatest NewsNews

ഫോണിൽ ശ്രദ്ധിച്ചു നടന്ന അമ്മയുടെ മുമ്പിൽ വെച്ച് മകൻ അപകടത്തിൽപ്പെട്ടു

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഫോണില്‍ സംസാരിക്കാന്‍ പോയ അമ്മയുടെ മുന്നില്‍ വച്ച് മകനെ വാഹനം ഇടിച്ച് തെറിപ്പിച്ചു. സമീപത്തുനിന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടു മക്കളുമായി റോഡ് മുറിച്ച് കടക്കുമ്പോള്‍ അമ്മ അശ്രദ്ധമായി നടന്നു വരുന്നത് ദൃശ്യങ്ങളില്‍ കാണാം.

തെക്കന്‍ ചൈനയിലെ ഗ്യാങ്സിയില്‍ നിന്നാണ് ദൃശ്യങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ഫോണില്‍ തിരക്കിലായ അമ്മയുടെ കണ്ണ് വെട്ടിച്ചാണ് കുട്ടി റോഡ് മുറിച്ച് കടക്കുന്നത്. ഇവരുടെ മറ്റൊരു പുത്രന്‍ റോഡ് പകുതി വരെ എത്തി അമ്മയെ കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അമ്മയുടെ അശ്രദ്ധയെക്കുറിച്ച് പല വാദങ്ങളും വന്നു. അമ്മയ്‌ക്കെതിരെ കേസ് എടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button