Latest NewsNewsInternational

പോലീസ് സ്‌റ്റേഷന്‍ തീയിട്ടു : 68 മരണം : മരിച്ചവരില്‍ ഏറെയും തടവുപുള്ളികള്‍

കരാക്കസ്: പൊലീസ് സ്റ്റേഷന്‍ തീയിട്ടു. വന്‍ തീപിടുത്തത്തില്‍ 68 തടവുകാര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. വെനസ്വേലന്‍ നഗരമായ വലെന്‍സിയയിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാനുള്ള തടവുപുള്ളികളുടെ ശ്രമത്തിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ചയായിരുന്നു സംഭവം. മരിച്ചവരില്‍ അധികവും തടവുപുള്ളികളാണ്. സ്റ്റേഷനില്‍ ആ സമയത്ത് സന്ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടമായി.

ചിലര്‍ പൊള്ളലേറ്റും മറ്റു ചിലര്‍ ശ്വാസതടസ്സവും മൂലമാണ് മരിച്ചത്. ഭിത്തി തകര്‍ത്താണ് രക്ഷാപ്രവര്‍ത്തകര്‍ സെല്ലിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. അപകട വിവരമറിഞ്ഞ് സ്റ്റേഷനു ചുറ്റും തടവുപുള്ളികളുടെ ബന്ധുക്കള്‍ തടിച്ചു കൂടിയിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു.

സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്ന് വെനസ്വേല ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ടാരെക് സാബ് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തടവുപുള്ളികളെ പാര്‍പ്പിക്കുന്നതിന് ഇടം കണ്ടെത്തുന്നതില്‍ വെനസ്വേലാ സര്‍ക്കാര്‍ ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. വെലന്‍സിയ പോലീസ് സ്റ്റേഷനിലേതു പോലെ താത്കാലിക കേന്ദ്രങ്ങളാണ് നിലവില്‍ തടവുപുള്ളികളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button