നെടുമ്പാശേരി: കൊച്ചിയിൽ രാജ്യാന്തര വിമാന യാത്രക്കാരെ മറികടന്ന് ആഭ്യന്തര യാത്രക്കാർ. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം. സാമ്പത്തികവര്‍ഷം ഇതു വരെയുള്ള ഒരു കോടി യാത്രക്കാരില്‍ 51.57 ലക്ഷം ആഭ്യന്തര യാത്രക്കാരാണെന്നു സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 89.4 ലക്ഷം യാത്രക്കാരാണു സിയാല്‍ വഴി സഞ്ചരിച്ചത്. ഇതില്‍ ആഭ്യന്തര യാത്രക്കാര്‍ 39.42 ലക്ഷമായിരുന്നു. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കൂടി ഈ വര്‍ഷം സഞ്ചരിച്ചത് 1.7 കോടി യാത്രക്കാരാണ്.
Also Read : രാജ്യത്തെ ഏറ്റവും വലിയ ടെര്‍മിനലുകളുടെ പട്ടികയിലേക്ക് കേരളത്തിലെ ഈ വിമാനത്താവളവും
ആഭ്യന്തര യാത്രക്കാരുടെ വര്‍ധന കണക്കാക്കിയാണ് പുതിയ ആഭ്യന്തര ടെര്‍മിനല്‍ നവീകരിക്കുന്നത്. മേയില്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകും. മണിക്കൂറില്‍ 4000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ടാകും. നിലവില്‍ കൊച്ചിയില്‍ നിന്നു രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകളുണ്ട്. ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ 95 സര്‍വീസുണ്ട്. കൊല്‍ക്കത്ത, ലക്നൗ എന്നിവിടങ്ങളിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു നടപ്പാക്കുന്ന ജലപാത 2020 മേയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവളത്തില്‍ നിന്നു കൊച്ചിയിലേക്കുള്ള ജലയാത്രാ സൗകര്യം ഒന്നര വര്‍ഷത്തിനകം നിലവില്‍ വരും. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ ചെങ്ങല്‍ തോട്ടില്‍ നിന്നു മറൈന്‍ ഡ്രൈവിലേക്ക് സൗരോര്‍ജ ബോട്ട് ആകും സര്‍വീസ് നടത്തുക. സിയാല്‍ വികസിപ്പിക്കുന്ന അരീപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി ഓഗസ്റ്റില്‍ കമ്മിഷന് ചെയ്യും. കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ടുള്ള സര്‍വീസിന് സിയാല്‍ ശ്രമം തുടരുകയാണ്.
Post Your Comments