മാൽവെയറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഈ ആപ്പുകളെ ഗൂഗിൾ പ്ലേസ്റ്റോർ പുറത്താക്കി. QR കോഡുമായി ബന്ധപ്പെട്ട അപ്പുകളാണ് നീക്കം ചെയ്തത്. 500,000 ഡൗൺലോഡ്സുള്ള ആപ്പുകളും ഇതിൽപ്പെടുന്നു. ആൻഡർ/ഹിഡൻ-ആഡ് എജെ(Andr/HiddnAd-AJ malware) എന്ന മാൽവെയർ ബാധിച്ചിട്ടുള്ള വിവരം സോഫോസ് ലാബ്സ്(SophosLabs) ആണ് കണ്ടെത്തിയത്. പരസ്യങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല. ചില ലിങ്കുകൾ അടങ്ങുന്ന നോട്ടിഫിക്കേഷൻ ഇത് സെന്റ് ചെയ്യുമെന്നും ഇത് ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വരുമാനം കുറ്റവാളികളുടെ കൈകളിലാണ് എത്തുന്നതെന്നും സോഫോസ് ലാബ്സിന്റെ ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നു.
നീക്കം ചെയ്ത ആപ്പുകൾ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു
ക്യു ആർ കോഡ് ഫ്രീ സ്കാൻ (QR Code Free Scan)
ക്യു ആർ കോഡ് സ്കാനർ പ്രോ ( QR Code Scanner Pro)
ക്യു ആർ കോഡ് സ്കാൻ ബെസ്റ്റ് (QR Code Scan Best)
ക്യു ആർ കോഡ്/ ബാർകോഡ് സ്കാൻ (QR Code/Barcode Free Scan)
ക്യു ആർ ആൻഡ് ബാർകോഡ് സ്കാനർ(QR & Barcode Scanner)
സ്മാർട്ട് ക്യു ആർ സ്കാനർ(Smart QR Scanner )
Post Your Comments