![lalu prasad in hospital](/wp-content/uploads/2018/03/laliu-prasad-in-hospital.png)
ന്യൂഡൽഹി: തടവുശിക്ഷയനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ വിദഗ്ധചികിത്സയ്ക്ക് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്) ലേക്ക് മാറ്റാന്‍ അനുമതി. കാലിത്തീറ്റ കുംഭകോണ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
also read:ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍; ആരോഗ്യനില വളരെ മോശം
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(റിംസ്) ലെ മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ എയിംസിലോട്ട് മാറ്റാൻ അനുമതി നല്‍കിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്‌നം. വൃക്കസംബന്ധമായ അസുഖവുമുണ്ട്. ശാരീരികാസ്വസ്ഥത ലാലു പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എന്താണ് അസുഖമെന്ന് കൃത്യമായി കണ്ടെത്താന്‍ റിംസിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒന്നരയാഴ്ചയായി റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
Post Your Comments