NewsIndia

പ്രമുഖ കോൺഗ്രസ് എം.എൽ.എയും അനുയായികളും ബിജെപിയിലേക്ക്

ബംഗളൂരു•നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി എം.എല്‍.എയും അനുയായികളും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ മാലികയ്യ വെങ്കയ്യ ഗട്ടേദാര്‍ ആണ് വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.

അഫ്സല്‍ പൂരില്‍ നിന്നും 6 തവണ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന ഗട്ടേദാര്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാല്‍ പാര്‍ട്ടിയുമായും സംസ്ഥാന നേതൃത്വവുമായും അത്ര രസത്തിലായിരുന്നില്ല.

വ്യാഴാഴ്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗട്ടേദാര്‍ തന്റെ തീരുമാനം അറിയിച്ചത്. തീരുമാനം എടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

“ഏത് പാര്‍ട്ടിയില്‍ ചേരണം എന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒടുവില്‍ യദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു”-ഗട്ടേദാര്‍മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ച്ച്‌ 30, 31 തീയതികളില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ മൈസൂരു സന്ദര്‍ശനത്തിനെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നും ഗട്ടേദാര്‍ വ്യക്തമാക്കി.

തന്റെ നിരവധി അനുയായികളും ബി.ജെ.പില്‍ ചേരുമെന്ന് ഗട്ടേദാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പാര്‍ട്ടി മേധാവി യദിയൂരപ്പയുടേയും നേതൃത്വത്തെ ശക്തിപ്പെടുത്താനാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നും ഗട്ടേദാര്‍ പറഞ്ഞു.

ALSO READ ;താൻ നടത്തിയ പരാമര്‍ശനങ്ങളെ കടകംപള്ളി സുരേന്ദ്രന്‍ വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button