ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധത്തിന് തെളിവ്നിരത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയുടെ ചിത്രം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസിലുണ്ടെന്നാണ് സ്മൃതി ഇറാനി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ടാഗ് ചെയ്തിരിക്കുന്ന ട്വീറ്റിൽ ഒരു ഫോട്ടോയും ട്വീറ്റിൽ ചേർത്തിട്ടുണ്ട്.
Read Also: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോയാണിതെന്നും ചുവരില്‍ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിലൊന്ന് കൈപ്പത്തിയുടേതാണെന്നുമാണ് സ്മൃതി ആരോപിക്കുന്നത്. കോണ്‍ഗ്രസ് കാ ഹാത്ത്,കേംബ്രിഡ്ജ് അനലിറ്റിക്ക കേ സാത്ത് എന്നാണ് മന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതായി കമ്പനിയുടെ മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വെയ്ലീയുടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചിത്രവുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments