ന്യൂഡല്‍ഹി: വഴിതെറ്റിയോടി ഇന്ത്യന്‍ റെയില്‍വേ. പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കെത്തേണ്ട ട്രെയിന്‍ എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലാണ്. ഇന്നലെയാണ് സംഭവമുണ്ടായത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് ട്രെയിന്‍ മാറിയോടാന്‍ കാരണം. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Also Read: ഇന്ത്യന്‍ റെയില്‍വേയുടെ പിടിപ്പുകേട്, ട്രെയിന്‍ വഴിതെറ്റി ഓടിയത് ഒന്നര മണിക്കൂര്‍
റൂട്ട് കണ്‍ട്രോളിലുണ്ടായിരുന്ന പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിയെന്നതിനു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷന്‍ എന്നാണ് സെറ്റ് ചെയ്തത്. 64464 നമ്പര്‍ ട്രെയിന്‍ ഇതോടെ ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റും യാത്രക്കാരും റൂട്ട് മാറിയത് അറിഞ്ഞത് ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ്.
അതേസമയം പിഴവു പറ്റിയെന്ന് മനസിലാക്കിയതോടെ ട്രെയിന്‍ ന്യൂഡല്‍ഹി സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയായിരുന്നു. പാനിപ്പത്തില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ പേരിലുള്ള സാമ്യമായിരിക്കും ഇത്തരം പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. സംഭവത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ റെയില്‍വേ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു.
Post Your Comments