സഞ്ചാര പാതയിൽ നിന്ന് ചൈനീസ് നിലയം ടിയാങോങ് 1 ഈസ്റ്റര്‍ ദിനത്തില്‍ തിരികെ ഭൂമിയില്‍ പതിച്ചേക്കുമെന്ന് മുന്നറിയിപ്പ്. നിലയത്തിന്റെ സഞ്ചാര പാതയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു. യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ വീഴാനാണ് കൂടുതല്‍ സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ സ്ഥലം പറയാന്‍ കഴിയില്ല.
ഒരുപക്ഷേ, നിലയം അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ തീഗോളമായി മാറാനും സാധ്യതയുണ്ട്. ഹൈഡ്രസൈന്‍ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ടിയാങോങ് 1നൊപ്പം ഭൂമിയിലേക്ക് വരുന്നത്. മാര്‍ച്ച് 30 നും ഏപ്രില്‍ മൂന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും നിലയം താഴേക്ക് പതിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ടിയാന്‍ ഗോങ് ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്.
ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുമ്പ് മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതു പോലും. ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും ചൈന നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള അമേരിക്കയുടെ ഭാഗവും ലാറ്റിനമേരിക്കയും ആഫ്രിക്കയും ഓസ്ട്രേലിയയും ഇന്ത്യയുമെല്ലാം ചൈനീസ് ഉപഗ്രഹം നിലംപതിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന്‍ ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
Post Your Comments