പാലക്കാട്: വണ്ടിത്താവളം അലയാറില്‍ മാരിയമ്മന്‍ കോവിലിലെ പൂജയ്ക്കിടെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ കുട്ടി മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെവിൻ (7) ആണ് മരിച്ചത്. കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് തയാറാക്കിയ പടക്കപ്പുരയിലേക്ക് കുട്ടികള്‍ കത്തിച്ച ഓലപ്പടക്കം വീണതാണ് അപകട കാരണം. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു.
Also read ;പടക്കശാലയിലെ പൊട്ടിത്തെറി ; പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരം
Post Your Comments