![radio jockey murder new findings](/wp-content/uploads/2018/03/rajesh.png)
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.രാജേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നതിന്‍റെ ചില തെളിവുകള്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചു.കൊലപാതകികള്‍ സഞ്ചരിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാറിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു.
വാഹനം പുലര്‍ച്ചെ1.42 ന് പോകുന്നതായും 2.30 ന് തിരികെ മടങ്ങുന്നതായുമുള്ള വീഡിയോ ആണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസി ടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചത്.എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിന്‍റെ നമ്ബര്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന തരത്തിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. സംഭവത്തിന് പിന്നിൽ സ്ത്രീവിഷയം ഉണ്ടെന്നുള്ള ചില വിവരങ്ങള്‍ അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. രാജേഷും വനിതാസുഹൃത്തും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളും അന്വേഷ പരിധിയില്‍ ഉണ്ട്.
also read:തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി
രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് വീണ്ടും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.രാജേഷിന്‍റെ ഭാര്യ,ബന്ധുക്കള്‍ എന്നിവരെയും പൊലീസ് ചോദ്യം ചെയ്യും. മൊബൈല്‍ ഫോണില്‍ വന്ന നമ്ബരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലിസ് നടത്തുന്നുണ്ട്.
Post Your Comments