വടകര: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്ന പ്രതി പിടിയിൽ. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനെ ചൊവ്വാഴ്ച രാവിലെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും രാത്രിവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ ആക്രമണത്തിന് ഇരയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
നിരവധി സ്ത്രീകൾ ഇയാളുടെ ആക്രമണത്തിന് ഇരയായെങ്കിലും ഒരു പെൺകുട്ടി മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. ഈ പരാതി നിലനിന്നിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇയാളെ രക്ഷിക്കാന്‍ കടുത്ത സമ്മര്‍ദം പോലീസിനുമേല്‍ ഉണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ സിദ്ധാശ്രമത്തിനു സമീപത്തുവെച്ചാണ് രണ്ടു സ്ത്രീകളെ ഇയാള്‍ കയറിപ്പിടിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
also read: സ്ത്രീകളെ ദ്രോഹിക്കുന്ന പ്രവാസി ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ
അതിക്രമത്തിനിരയായ സ്ത്രീകള്‍ ആദ്യം പരാതിയുണ്ടെന്ന് പറയുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍, നേരത്തേ പരാതിനല്‍കിയ പെണ്‍കുട്ടി വിവരമറിഞ്ഞ് സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. ഇയാളുടെ സ്‌കൂട്ടര്‍ നമ്പർ ഉള്‍പ്പെടെയാണ് പെണ്‍കുട്ടി പരാതിനല്‍കിയത്. സ്‌കൂട്ടറിലെത്തിയാണ് ഇയാള്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നത്. ഇതോടെ പോലീസിന് കേസെടുക്കേണ്ടിവന്നു.
Post Your Comments