ന്യൂഡല്‍ഹി : സ്ത്രീധനം, ചികിത്സയ്ക്കുള്ള പണം നല്‍കാതിരിക്കല്‍ എന്നിവ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെയുള്ള ഇന്ത്യന്‍ സ്ത്രീകളുടെ പരാതി പെരുകുന്നു. 2014 മുതല്‍ 2017 വരെ മാത്രം ലഭിച്ചത് 3768 പരാതികളാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു. വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ലോകസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇത്തരത്തില്‍ പരാതിയുമായി രംഗത്തു വന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ കേസ് നല്‍കുക, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക, ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുക, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് സാമ്പത്തിക സഹായം നല്‍കുക എന്നിങ്ങനെയുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
Post Your Comments