Latest NewsIndia

ജഡ്‌ജി നിയമനം ; സർക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വർ

ന്യൂ ഡൽഹി ; ജഡ്‌ജി നിയമനം സർക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വർ. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് കൊണ്ടുള്ള കത്ത് അദ്ദേഹം സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക് അയച്ചു. കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ മടക്കിയ നടപടിക്കെതിരെയാണ് ജസ്റ്റിസ് ചെലമേശ്വർ രംഗത്തെത്തിയത്. ഇത്തരം നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഉചിതമല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ഇത് ഇല്ലാതാക്കുമെന്നു ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ചെലമേശ്വര്‍ പറയുന്നു.

ALSO READ ;കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു; മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button