തിരുവനന്തപുരം: അഹങ്കാരം മുഖമുദ്രയാക്കിയ പൊലീസിലെ ‘ആക്ഷൻ ഹീറോ ബിജു’മാരെ കടുത്ത ശിക്ഷ നല്കി നിയന്ത്രിക്കണമെന്ന് മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. പ്രമുഖ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈഗോ നിറഞ്ഞ പൊലീസിങ് അപകടകരമാണ്. കാലങ്ങളായി നേടിയെടുത്ത സല്പേര് ചിലര്‍ മൂലം ഇല്ലാതാകുമ്പോള്‍ വേദന തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: മരുന്നുകള്‍ക്ക് വാറ്റില്ല : വാറ്റ് ചുമത്തിയാല്‍ ഫാര്‍മസികള്‍ക്കെതിരെ കര്‍ശന നടപടി
അഹങ്കാരത്തിന്റെ പ്രതീകമല്ല കാക്കി. സേവനത്തിന്റെ പ്രതീകമാണെന്ന കാര്യം ഇത്തരക്കാരുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കണം. പരിശീലനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. നല്ല കാര്യങ്ങളും പോലീസ് ചെയ്യുന്നുണ്ട്. അതെല്ലാം നശിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറുമ്പോള്‍ വിഷമം തോന്നുന്നൂവെന്നും ജേക്കബ് പുന്നൂസ് കൂട്ടിച്ചേർത്തു.
Post Your Comments