മൊറോക്കോ: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ പെൺകുട്ടികളെ നടുറോഡിൽവെച്ച് പീഡിപ്പിക്കുന്നതും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും പതിവ് കാഴ്ചയാകുന്നു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. പെൺകുട്ടി ആക്രമിയോട് ചോദിക്കുന്ന ചോദ്യമാണ് ഏവരെയും കരയിച്ചത്. ‘നിങ്ങള്‍ക്കൊരു സഹോദരിയുണ്ടെങ്കില്‍ അവളെ ഇങ്ങിനെ ആരെങ്കിലും ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ?” കരഞ്ഞുകൊണ്ടുള്ള പെൺകുട്ടിയുടെ ചോദ്യം അക്രമികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല
കഴിഞ്ഞയാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്ന വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെടുന്നത്. മൊറാക്കോയിലെ ഒരു തെരുവില്‍ പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ജനരോഷം പുകയുകയാണ്. വീഡിയോയില്‍ പീഡകന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്ശിക്കുമ്ബോഴാണ് പെണ്‍കുട്ടി ഇങ്ങിനെ യാചിക്കുന്നത്.
also read: വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത്
തന്നെ ആക്രമിക്കരുതെന്ന് പെൺകുട്ടി പറയുന്നടുത്ത് വീഡിയോ അവസാനിക്കുന്നു. ആക്രമിയുടെ മുഖം വീഡിയോയിൽ വ്യക്തമാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ നിയമനടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് മുൻപും സമാനമായ ആക്രമസംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
Post Your Comments