Latest NewsGulf

ദുബായിൽ വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത്

ദുബായ് ; വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾക്ക് തടവ് ശിക്ഷ. മുസ്ലീം പള്ളിയിലെ ശൗചാലയത്തിൽ വെച്ച് 14 വയസുകാരനായ പാകിസ്ഥാൻ ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബോട്ട് കൺട്രോൾ ടെക്നിഷ്യനായി ജോലി ചെയ്തിരുന്ന 53കാരനായ സുഡാനി പൗരനെയാണ് രണ്ടു വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. ശേഷം ഇയാളെ നാട് കടത്താനും ഉത്തരവിട്ടു.

അൽ മുഹാറക് അൽ അൽ വഹാദയിൽ മാർച്ച് 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംശായസ്പദമായി രീതിയിൽ ഒരാൾ കൗമാരക്കാരനുമായി ശൗചാലയത്തിലേക്ക് പോകുന്നത് ഒരു കൂട്ടം ചെറുപ്പക്കാർ കണ്ടു. തുടർന്ന് ഇവർ നടത്തിയ പരിശോധനായിലാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.

“വാതിലിൽ മുട്ടിയപ്പോൾ പ്രതി ഏറെ ഭയത്തോടെയാണ് പുറത്തേക്ക് വന്നത്. അകത്ത് വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ആരും ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ബാലനെ കണ്ടെത്തിയതോടെ ഇയാൾ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നെന്നു” യുവാക്കളിൽ ഒരാൾ പറഞ്ഞു.

തുടർന്ന് വിവരം അറിഞ്ഞെത്തിയ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിക്ക് സമീപത്തെ സിസിടിവിയിൽ നിന്നും പ്രതി കുട്ടിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം തട്ടിക്കൊണ്ടുപോകൽ, പ്രകൃതി വിരുദ്ധ പീഡനം, പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ALSO READ ;ഇടപാടുകളില്‍ കൃത്രിമം കാട്ടിയെന്ന ഖത്തറിന്റെ ആരോപണത്തെ തള്ളി യുഎഇ ബാങ്ക്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button