MollywoodCinema

പുതിയ ചിത്രത്തിൽ നസ്രിയയും ഫഹദും ഒന്നിക്കുന്നത് സിനിമയ്ക്ക് പുറത്ത്

മലയാളത്തിലെ യുവ താരങ്ങളായ നസ്രിയയും ഫഹദും വിവാഹശേഷം പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത രണ്ടുപേരുടെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.എന്നാൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികാ നായകന്മാരായല്ല ഇരുവരും എത്തുന്നത് പകരം ഫഹദ് നായകനായി എത്തുമ്പോൾ നസ്രിയ ചിത്രം നിർമിക്കാനാണ് ഒരുങ്ങുന്നത്.

അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യലക്ഷ്മിയാണ്.ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button