റായ്പൂര്‍•ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ബി.ജെ.പി എന്താവിനെ വെട്ടിക്കൊലപ്പെടുത്തി. യുവനേതവായ ജഗദീഷ് കൊന്ദ്രയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം വീടിന് പുറത്ത് ചിലരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ജഗദീഷിനെ അഞ്ചംഗസംഘം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ബസ്തര്‍ ഐ.ജി വിവേകാനന്ദന സിന്‍ഹ പറഞ്ഞു.
ആക്രമിച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൊല്ലപ്പെട്ട നേതാവ് മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ആ വഴിയിലും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
നേരത്തെ, പ്രദേശത്തെ നിരവധി നേതാക്കളെ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.
Post Your Comments