Latest NewsNewsInternational

ഇസ്രയേല്‍ പ്രധാനമന്ത്രി ആശുപത്രിയില്‍

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍.  ഇസ്രയേലിലെ ഹദാസ്ഷാ മെഡിക്കല്‍ സെന്‍ററില്‍ കടുത്ത പനിയേത്തുടര്‍ന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയെ തുടര്‍ന്ന് രണ്ടാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ അദ്ദേഹം നേരത്തെ തന്നെ റദ്ദ് ചെയ്തിരുന്നു.

Also Read : പള്ളിയിലെ ബാങ്ക് വിളി നിരോധിക്കണമെന്ന് ബഞ്ചമിന്‍ നെതന്യാഹു; കാരണം?

അതേസമയം നെതന്യാഹുവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ടെലികോം അഴിമതിക്കേസില്‍ തിങ്കളാഴ്ച നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button