ന്യൂഡൽഹി : ഇന്ത്യൻ സിനിമയുടെ അഭിമാനം ബാഹുബലിക്ക് പ്രത്യേക പ്രദർശനമൊരുക്കി പാകിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി,നിർമ്മാതാവ് ശോബു എന്നിവർ കറാച്ചിയിലെത്തി.മാർച്ച് 29 മുതൽ ഏപ്രിൽ 1വരെയാണ് കറാച്ചിയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ബാഹുബലി കൺക്ലൂഷൻ 2 എന്ന രണ്ടാം ഭാഗമാണ് പാകിസ്ഥാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.
2017 ലാണ് ബാഹുബലി മൊഴിമാറ്റി പാകിസ്ഥാനിൽ പ്രദർശനത്തിനെത്തിച്ചത്.പാക് പ്രേക്ഷകരിൽ നിന്നും വൻപിന്തുണയാണ് അന്ന് സിനിമയ്ക്ക് ലഭിച്ചത്. പാക്ക് സെൻസർ ബോർഡ് ബാഹുബലിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.
Post Your Comments