ന്യൂഡൽഹി: തലച്ചോറിൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയും ഹെഡ് നഴ്സുമായ വിനയകുമാരിയാണ് തന്റെ തലച്ചോറിലെ അർബുദം ഡോക്ടർമാർ നീക്കം ചെയ്യുമ്പോൾ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ടത്. ഗുണ്ടൂറിലെ സ്വകാര്യ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയിലായിരുന്നു വിനയകുമാരിയുടെ ശസ്ത്രക്രിയ നടന്നത്. തലച്ചോറിനെ മയക്കാതെയുള്ള ശസ്ത്രക്രിയ നടക്കവേയാണ് സമീപത്തായി വച്ചിരുന്ന ലാപ്ടോപ്പിൽ ബാഹുബലി 2 ദി കൺക്ലൂഷൻ സിനിമ വിനയകുമാരി കണ്ടത്.
ഒന്നരമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ന്യൂറോ സർജൻ ശ്രീനിവാസ റെഡ്ഡിയാണ് നേതൃത്വം നൽകിയത്. അഞ്ചു ദിവസത്തിനു ശേഷം വിനയകുമാരി ആശുപത്രിയിൽനിന്നും വീട്ടിലേക്കു മടങ്ങിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വീഡിയോ കാണാം ;
വീഡിയോ കടപ്പാട് ; എൻഡിടിവി(NDTV)
Post Your Comments