KeralaLatest NewsNews

ബാഹുബലിയാകാന്‍ ശ്രമിച്ച യുവാവിനോട് ആന ചെയ്തത്: വീഡിയോ കാണാം:

ഇടുക്കി: ബാഹുബലിയാകാന്‍ ശമിച്ച യുവാവിനു സംഭവിച്ച അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. ബാഹുബലി സിനിമയില്‍ പ്രഭാസ് ആനയുടെ തുമ്പിക്കൈയുടെ മുകളിലൂടെ കയറാന്‍ ശ്രമിച്ചപ്പോഴാണ് യുവാവ് ഈ പുലിവാല് പിടിച്ചത്. പെരിങ്ങാശേരി സ്വദേശിയായ യുവാവിനെ ആന കുടഞ്ഞെറിയുകയായിരുന്നു. കഴുത്തിന്‌ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കവെയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വഴിയരികില്‍ പനംപട്ടം തിന്നുന്ന ആനപ്പുറത്തേക്ക് വലിഞ്ഞുകയറി ഫേസ്ബുക്കില്‍ വീഡിയോ നല്‍കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി സുഹൃത്തിനെ വീഡിയോ എടുക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരു കിലോ പഴം നല്‍കി ആനയെ സന്തോഷിപ്പിച്ച യുവാവ് ആനക്ക് അടുത്ത് കിടന്ന പനമ്പട്ടയും നല്‍കി. ശേഷമായിരുന്നു തുമ്പിക്കൈയിലൂടെ കയറാന്‍ ശ്രമിച്ചത്.

തുമ്പിക്കൈയ്യില്‍ രണ്ടുമൂന്ന് ഉമ്മകള്‍ നല്‍കിയശേഷം കൊമ്പില്‍ പിടിച്ചു തുമ്പിക്കയ്യില്‍ കയറാനായിരുന്നു ശ്രമം. ഫേസ്ബുക്കില്‍ ലൈവ് പകര്‍ത്തിയ സൃഹൃത്ത് ഇവയെല്ലാം വീഡിയോയിലാക്കുകയും ചെയ്തു. കഴുത്തൊടിഞ്ഞ് ദൂരേക്ക് തെറിച്ചുവീണ യുവാവിനെ പിന്നീട് കോലഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാപ്പാന്മാര്‍ അടുത്തില്ലാത്ത സമയത്തായിരുന്നു യുവാവിന്റെ പരാക്രമം.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button