Latest NewsNewsGulf

ഭര്‍ത്താവിനെതിരെ ഭാര്യ ഒരു മാസത്തിനിടെ പൊലീസില്‍ പരാതി നല്‍കിയത് 12 തവണ

ദുബായ് : ഭര്‍ത്താവിന്റെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസില്‍ ഇയാള്‍ക്കെതിരെ ഒരു മാസത്തിനിടെ ഭാര്യ പരാതി നല്‍കിയത് 12 തവണ. അവസാനം ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അറബ് യുവാവിനെതിരെ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു

അറബ് യുവാവ് കാരണമില്ലാതെ ഭാര്യയെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതോടെയാണ് ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

ഭാര്യയുടെ പരാതി കിട്ടിയ ഉടന്‍ തന്നെ ഷാര്‍ജ പൊലീസ് ഇയാളെ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബജീവിതം സാധാരണ നിലയില്‍ നയിച്ചു പോരുന്നു എന്നായിരുന്നു യുവാവിന്റെ മറുപടി. ഭാര്യ തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണെന്ന നിലപാടിലാണ് യുവാവ്.

യുവാവ് ഈ നിലപാടില്‍ തന്നെ തുടര്‍ന്നപ്പോള്‍ ഏപ്രില്‍ മധ്യത്തില്‍ ഭാര്യയുടെ സാക്ഷി മൊഴി കേള്‍ക്കാനായി കോടതി വാദം മാറ്റിവെച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button