പാറ്റ്‌ന: ഉച്ചഭാഷിണി കാരണം കുടുംബം തകർന്ന ഒരു യുവാവിന്റെ കഥയാണ് ബീഹാറിൽ നിന്ന് വരുന്നത്. രാകേഷ് എന്ന അംഗപരിമിതനായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷനേയും പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും സമീപിച്ചിരിക്കുകയാണ്. ഭാര്യ സ്‌നേഹ സിംഗ് പറയുന്നത് മതപരമായ ചടങ്ങുകളുടെ പേരില്‍ വീടിന് ചുറ്റും എപ്പോഴും ഉച്ചഭാഷണികളുടെ ശബ്ദമാണെന്നും മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ ചിലര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണിതെന്നുമാണ്.
പലതവണ പരാതി നല്‍കിയിട്ടും കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ജില്ലാഭരണകൂടത്തിനും നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും പരാതി നല്‍കിയിട്ടും അനുകൂല മറുപടി ലഭിച്ചില്ല. ഇതോടെ വിവാഹ മോചനം എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. തന്റെ സുരക്ഷയും ആവശ്യവും ഉറപ്പാക്കാത്ത ഭര്‍ത്താവിനൊപ്പം കഴിയാനാവില്ലെന്നാണ് സ്നേഹ സിംഗിന്റെ നിലപാട്.
അംഗപരിമിതനായ രാകേഷ് മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം കൂടിയാണ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. സ്‌നേഹയുടെ തീരുമാനത്തില്‍ അധികൃതരെ കുറ്റപ്പെടുത്തുകയാണ് രാകേഷ്. അയല്‍ക്കാരുമായി വഴക്കിന് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് താന്‍. എന്നിട്ടും ആരും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് രാകേഷിന്റെ പരാതി.
Post Your Comments