കോട്ടയം : സപ്ലൈകോ മാര്‍ക്കറ്റുകള്‍ ഒരാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല. കണക്കെടുപ്പിനായാണ് സംസ്ഥാനത്തെ സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുന്നത്. ഇന്നലെ മുതലാണ് സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ അടച്ചത്. നേരത്തെ അടച്ചതിനാല്‍ ഇത്തവണ ഈസ്റ്റര്‍ വിപണിയുമില്ല. ഏപ്രില്‍ രണ്ടിന് മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കും. എന്നാല്‍ രണ്ടാം തീയതി പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂന്നാം തീയതിയായിരിക്കും ഫലത്തില്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുക.
ഓരോ മാര്‍ക്കറ്റിലെയും 1500 ലേറെ ഉല്‍പ്പന്നങ്ങള്‍ തരം തിരിക്കുന്നതിനും ഇവയുടെ സ്റ്റോക്ക് എടുക്കുന്നതിനുമായാണ് മാര്‍ക്കറ്റുകള്‍ നേരത്തെ അടച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. കണക്കെടുപ്പിനായി പൊതുവിതരണ കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടയ്ക്കുന്നതു സാധാരണയാണ്. എന്നാല്‍ ഒരാഴചയിലേറെ തുടര്‍ച്ചയായി അടച്ചിടുന്നതു പ്രതിഷേധത്തിനും കാരണമാക്കിയിട്ടുണ്ട്.
Post Your Comments