Latest NewsNewsIndia

പ്രശസ്ത കുടുംബം നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

ആഗ്ര•അറിയപ്പെടുന്ന കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് സ്ത്രീകളെയാണ് ആഗ്രാ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് സ്റ്റേഷനില്‍ നിന്ന് കല്ലെടുത്തെറിയാവുന്ന ദൂരത്തിലുള്ള ഹോട്ടല്‍ തപസ്യയില്‍ ന്യൂ ആഗ്ര പോലീസ് എ.എസ്.പി രവീണ ത്യാഗിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ ഉടമ പ്രിയങ്ക റാവത്ത്, മകന്‍ സിദ്ധാര്‍ത്ഥ റാവത്ത് എന്നിവര്‍ പോലീസ് പിടിയിലായി. എന്നാല്‍ ഇവരുടെ മകള്‍ ഷൈലജ എന്ന് വിളിക്കുന്ന ഷാലു റാവത്ത് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഹോട്ടലിന് പുറമേ റിയാല്‍ എസ്റ്റേറ്റ് ബിസിനസും പ്രിയങ്കയുടെ കുടുംബം നടത്തുന്നുണ്ട്. കൂടാതെ ഇവരുടെ ബംഗലാവ് ബോളിവുഡ് സിനിമ, സീരിയല്‍ ചിത്രീകരണത്തിനും വാടകയ്ക്ക് നല്‍കാറുണ്ട്.

ന്യൂ ആഗ്ര സ്റ്റേഷന്‍ ഓഫീസര്‍ അനുജ് കുമാറിന് ലഭിച്ച അജ്ഞാത സന്ദേശത്തെത്തുടര്‍ന്നാണ് സ്ത്രീ-പുരുഷ കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പണത്തിന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളും പുരുഷന്മാരും പിടിയിലായി. റെയ്ഡിനിടെ ഹോട്ടലിന്റെ റിസപ്ഷന്‍ ഡെസ്കിന് അടിയില്‍ നിന്നും ഒരു കാര്‍ട്ടന്‍ നിറയെ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി. മുറികളിലെ ഡസ്റ്റ് ബിന്നുകളില്‍ നിന്നും ഉപയോഗിച്ച 15 ലേറെ ഉറകളും പോലീസ് കണ്ടെത്തി.

ഡല്‍ഹിയില്‍ (യഥാര്‍ത്ഥത്തില്‍ ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശിനികളാണ്) നിന്നുള്ള താനിയ ഘാസി, ആശാ ജോഷി എന്നീ പെണ്‍കുട്ടികള്‍ക്കൊപ്പം ഇടപാടുകാരായ ആഷു, അമിത്, പ്രേം ഖാന്‍, സൂര്‍വിര്‍ സിംഗ്, മോഹിത് മോട് വാനി എന്നിവരും പോലീസ് പിടിയിലായി. ഹോട്ടല്‍ മാനേജര്‍ ബബിത അഗര്‍വാള്‍, ജീവനക്കാരായ രജനി, ഇവരുടെ മകന്‍ കുന്നാല്‍ അഗര്‍വാള്‍, വിശാല്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രിയങ്ക റാവത്തും അവരുടെ മക്കളും ചേര്‍ന്നാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് മാനേജരും ജീവനക്കാരും പോലീസിനോട് വെളിപ്പെടുത്തി. ഇതില്‍ നിന്ന് ലഭിച്ചിരുന്ന പകുതി വരുമാനം അവര്‍ എടുത്തിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ പ്രിയങ്ക വളരെക്കാലമായി ഈ ബിസിനസ് നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ലൈംഗിക വ്യാപാരത്തില്‍ നിന്ന് ലഭിച്ചിരുന്ന പണം റിയാല്‍ എസ്റ്റേറ്റ് ബിസിനസിനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് ഉപയോഗിച്ചിരുന്നത്. വിധവയാണ് പ്രിയങ്ക. ഇവരുടെ ഭര്‍ത്താവ് നഗരത്തിലെ പ്രശസ്ത വ്യവസായിയായിരുന്നു.

ഡല്‍ഹിയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും മൂന്ന് മുതല്‍ ഏഴ് ദിവസം വരെ കരാര്‍ വ്യവസ്ഥയിലാണ് പെണ്‍കുട്ടികളെ ഇവിടേക്ക് എത്തിച്ചിരുന്നത്. പിടിയിലായ രണ്ട് പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് 20,000 രൂപ വീതം നല്‍കിയാണ്‌ എത്തിച്ചത്.

അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. പിടിയിലായ യുവാക്കളില്‍ ആഗ്രയില്‍ പ്രശസ്ത കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുമുണ്ട്.

അനാശാസ്യ പ്രവര്‍ത്തന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button