റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനു നേരെ വന്‍ മിസൈലാക്രമണം. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. യെമനില്‍ നിന്നാണ് റിയാദ് ലക്ഷ്യമാക്കി റോക്കെറ്റ് എത്തിയത്. ഏഴ് മിസൈലുകളാണ് റിയാദ് ലക്ഷ്യമാക്കി എത്തിയത്. എന്നാല്‍ അമേരിക്കയുടെ പ്രതിരോധ ടെക്നോളജി പാട്രിയറ്റ് സമയത്തിന് പ്രവര്‍ത്തിച്ചതിനാല്‍ ഏഴു മിസൈലുകളും തകര്‍ക്കാനായി. യെമനിലെ ഹൂതി വിമതരാണ് മിസൈല്‍ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
بيـض الله وجيهكــم يا الدفـاع الجــوي ذي
علومكم مافي جديد و الحوثي لا زال مستمر
في فقدان الأمل ٤ صواريخ تم اسقاطها خلال
ثواني في #نجران #الرياض #جازان وكذلك #خميس_مشيط من قبل الدفاع الجوي
#الرياض_الان pic.twitter.com/dDPpYnafDh— SulaimanAldoosari (@SAUDI_POWER0) March 25, 2018
മിസൈല്‍ തകര്‍ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 11മണിയോടെ ആകാശത്ത് ഉഗ്ര സ്ഫോടനവും പ്രകാശവും കണ്ടതായി പ്രവാസികള്‍ പറഞ്ഞു. എല്ലാ മിസൈലുകളും വെച്ചിട്ടതായി സൗദി സൈന്യം അറിയിച്ചു. ഇതിനിടെ തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ വീണ് ചിലര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ടാണ് മൂന്ന് മിസൈലുകള്‍ കുതിച്ചെത്തിയത്.
also read: റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണം : ഒരാൾ മരിച്ചു
റയാദിനു പുറമെ മറ്റു ചില നഗരങ്ങളിലും മിസൈല്‍ ആക്രണം നടന്നിട്ടുണ്ട്. നജ്റാന്, ജിസാന്‍, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളില്‍ മിസൈല്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യന്തര മാധ്യമങ്ങളെല്ലാം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Suudi başkenti Riyadh da büyük patlama meydana geldi. pic.twitter.com/qSwwowoVOU
— Son Kale Türkiye (@SonKaleTurkiye2) March 25, 2018
Post Your Comments