റിയാദ്: സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണം. എന്നാൽ ഞായറാഴ്ച രാത്രി 11 മണിയോടെ മധ്യ റിയാദിന് നേര്‍ക്ക് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഇറാന് പിന്തുണയുള്ള യമനിലെ ഹൂത്തി വിമതരാണ് മിസൈലാക്രമണത്തിന് പിന്നില്‍.
എന്നാൽ അർദ്ധരാത്രിയുണ്ടായ മിസൈൽ ആക്രമണത്തിൽ മിസൈൽ ഒരു വീടിനു മുകളിൽ വീണുണ്ടായ സ്ഫോടനത്തിൽ ഒരു ഈജിപ്തുകാരൻ കൊല്ലപ്പെടുകയും രണ്ട് ഈജിപ്തുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിപക്ഷ നേതാവ് കേണൽ ടർക്കി അൽ മൽകി പറഞ്ഞു. സൗദി പ്രസ് ഏജൻസി ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഞായറാഴ്ച ഏഴ് മിസൈലുകളെ തിരിച്ചുവിട്ടതായി സൗദി അധികൃതർ അറിയിച്ചു
Post Your Comments