20കാരിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളെ തെരുവില്‍ പ്രതിഷേധകര്‍ക്ക് മുന്നിലൂടെ നടത്തി കൊണ്ട് പോകുന്ന പോലീസ്. 20കാരിയെ കൂട്ടുകാരന്‍ അടക്കമുള്ള നാലംഗ സംഘമാണ് പീഡിപ്പിച്ചത്. ബാലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അതിന് ശേഷം രണ്ട് പേര്‍ കൂടി എത്തി. ഒരു വീട്ടിലെത്തിച്ച് കൂട്ട ബലാത്സംഗവും ചെയ്തു. ഈ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. സഹപാഠിയായ ശൈലേന്ദ്ര ദംഗിയെ യുവതി തിരിച്ചറിഞ്ഞു. ഇതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ബലാത്സംഗ പ്രതികളെ പാഠം പഠിപ്പിക്കാനായി പൊലീസ് ചെയ്തത് ഇവരെ ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ട് പോകുകയാണ് ചെയ്തത്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശൈലേന്ദ്രയെ യുവതിക്ക് പരിചയമുണ്ട്. അയാള്‍ യുവതിയെ റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചു കൊണ്ടു വരികയായിരുന്നു. ഇവിടെ വച്ച് ചെറിയ രീതിയില്‍ വാക്ക് തര്‍ക്കം ഉണ്ടായി . ഇതിനെ തുടര്‍ന്ന് അയാള്‍ തന്റെ സുഹൃത്ത് കൂടിയായ സോനുവെന്ന ആളിനെ വിളിച്ചുവരുത്തി. പ്രശ്‌ന പരിഹാരത്തിന് മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്താന്‍ യുവതിയോട് നിര്‍ദ്ദേശിച്ചു. അവിടെ വച്ചായിരുന്നു കൂട്ട ബലാത്സംഗം നടന്നത്. ശൈലേന്ദ്രയും ധീരജും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നും മറ്റ് രണ്ട് പേര്‍ സഹായവുമായി നിന്നുവെന്നുമാണ് യുവതി നല്‍കിയ മൊഴി. പിടിയിലായ പ്രതികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താനും മാതൃക പരമായ ശിക്ഷ നല്‍കാനുമായി തുറന്ന സ്ഥലത്തെയ്ക്ക് പോലീസ് കൊണ്ട് വന്നു. ഈ പ്രതികളെ പ്രതിഷേധക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മറ്റ് കുറ്റവാളികള്‍ക്ക് പാഠമാകാനാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത്തരം ഒരു കാഴ്ച കേരളത്തില്‍ നടക്കുമോ?
അനീതി നടത്തുമ്പോള്‍ അതിനെതിരെ ശക്തമായ നടപടി എടുക്കുന്ന പോലീസുകാര്‍. കേരളീയര്‍ക്ക് അത് വിദൂര സ്വപ്നമാണ്. കാരണം കേരള പോലീസ് ഇവിടെ അധികാരി വര്‍ഗ്ഗത്തിനും പാര്‍ട്ടി പ്രസ്ഥാനങ്ങള്‍ക്കും ഏറാന്‍ മൂളികളാണ്. ബാലത്സംഗവും തട്ടിക്കൊണ്ടുപോകലും കൊലപാതകവും അടക്കം നടക്കുന്ന നിരവധി പ്രശ്നങ്ങളില്‍ യഥാര്‍ത്ഥ കുറ്റക്കാരെ പിടിക്കാനോ അഴിമതി മുക്ത നാടിനായി പ്രവര്‍ത്തിക്കാനൊ, സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുത്ത് കൃത്യമായ രീതിയില്‍ നടത്തുവാനോ ശ്രമിക്കുന്ന എത്ര പോലീസുകാര്‍ ഇവിടെയുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഭരണപക്ഷ പിന്തുണ പോലീസിനു ലഭിക്കുന്നുണ്ടോ? അധികാരികള്‍ക്ക് വിടുപണി ചെയ്യാനും പാര്‍ട്ടി ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കാനുമാണ് കേരള പോലീസിന്റെ ജോലി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷകരാകാന്‍ അനുവദിക്കുന്ന ഒരു പോലീസായി മാറാന്‍ ഈ അധികാരി വര്‍ഗ്ഗം സമ്മതിയ്ക്കുമോ?
ലോക്കപ്പ് മര്‍ദ്ദനവും ഉരുട്ടികൊലയും നടക്കുന്ന നാട്ടില്‍ പാവപ്പെട്ടവനെയും നിരപരാധിയെയെയും തല്ലിക്കൊല്ലുന്ന പോലീസ് എമാന്മാരാണ് ഇവിടെ ഉള്ളവര്‍. വിശപ്പിനായി ഒരു പിടി അരി മോഷ്ടിച്ചവനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. അവര്‍ക്കെതിരെ എന്തുനടപടി? സിപിഎം അധികാരത്തില്‍ എത്തി രണ്ടു വര്ഷം പൂര്‍ത്തിയാകും മുന്‍പേ നടന്നത് പത്തിലധികം രാഷ്ട്രീയ കൊലപാതകങ്ങള്‍.. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശിന് ജയിലില്‍ സുഖവാസം. യുവതി അടക്കം കാണാന്‍ എത്തുന്നവര്‍ ജയില്‍ നില്‍ക്കുന്നത് മണിക്കൂറുകളോളം… ഇതെല്ലാം നടത്തുന്ന പോലീസ് ഇനി എന്നാണ് നീതിയുക്തമായ രീതിയില്‍ പ്രവര്ത്തിക്കുക . ഗവണരുടെ യാത്രയ്ക്കായി റോഡ് ഒരുക്കിയ പോലീസ് ഏമാന്‍ കാര്‍ ഒതുക്കി നിര്‍ത്തിയത് ശരിയായില്ല എന്ന് പറഞ്ഞു മൂക്കിനിടച്ച സംഭവം ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ഹൈവേയില്‍ വാഹന പരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയ ബൈക്ക് യാത്രികരായ കുടുംബത്തെ വാഹനം കുറുകെ നിര്‍ത്തിയാതിലൂടെ ഉണ്ടായ അപകടത്തിനു കാരണക്കാരായതും പോലീസ് . ആ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും അന്തരിച്ചു. ഇതൊന്നും പോലീസിന്റെ അനാസ്ഥയല്ലേ!! ഹെല്‍മറ്റ് ഇല്ലെങ്കില്‍ നടുറോഡില്‍ പോലീസുകാരന്റെ അസഭ്യ വര്ഷം. ഇതൊക്കെയാണോ പോലീസ്കാര്‍ ചെയ്യേണ്ടത്? ഇവിടെ പോലീസിന്റെ ജോലി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതല്ല. ക്രിമിനലുകളെ സഹായിക്കുക എന്നതാണ്. രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഈ പോലീസ് ഏമാന്മാര്‍ എന്നാണു ഇനി നീതിയുക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുക. അതിനായി അധികാരി വര്‍ഗ്ഗം അവരെ സ്വതന്ത്രരക്കുക.
അനിരുദ്ധന്‍
Post Your Comments