ന്യൂഡൽഹി: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനിച്ചു. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തീരുമാനം. വോട്ടെടുപ്പ് മെയ് 12 നു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടെണ്ണൽ മെയ് 15 നു നടക്കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ.വി റാവത്ത് അറിയിച്ചു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24. 25ന് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 27 ആണ്. സോഷ്യല്‍ മീഡിയ വഴി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും.
പൊതുപ്രവേശന പരീക്ഷകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കര്‍ണാടകത്തിലെ എല്ലാ മണ്ഡലങ്ങളിലും വി.വി. പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്രസേനയെ കര്‍ണാടകത്തില്‍ വിന്യസിക്കും.
45 പോളിങ് സ്റ്റേഷനുകള്‍ വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒ.വി റാവത്ത് അറിയിച്ചു.
Post Your Comments