ഇംഗ്ലണ്ട് ; കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയിലിന്റേതാണ് വെളിപ്പെടുത്തൽ. കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ട് . വിപുലമായ പ്രവർത്തനമാണ് കമ്പനി ഇന്ത്യയിൽ നടത്തിയത്. പ്രാദേശിക തലത്തിലുൾപ്പെടെ എല്ലാ രീതിയിലുള്ള പദ്ധതികളും കോൺഗ്രസിനായി കമ്പനി നിർവഹിച്ചിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഇടപെടൽ നടത്തിയോ എന്നതു സംബന്ധിച്ച് അറിവില്ല. പ്രാദേശിക തലത്തിൽ പ്രവർത്തിച്ചതായി അറിയാമെന്നും ബ്രിട്ടനേക്കാൾ വലുതാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെഎന്നും വെയ്ൽ വെളിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തിയെന്ന ക്രിസ്റ്റഫർ വെയ്ലിന്റെ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തിരി തെളിഞ്ഞത്.
also read ;കലോത്സവ വിവാദത്തില്‍ കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്
Post Your Comments