മുംബൈ: കേംബ്രിഡ്‌ജ് അനലിറ്റിക്കയില്‍ തുടങ്ങിയ സ്വകാര്യതാ വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകവെ ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫേസ്ബുക്ക് പേജ് ഉപേക്ഷിച്ചു. ഫേസ്ബുക്കിന്റെ സ്വകാര്യത വിവാദത്തെ തുടര്‍ന്ന് ഫര്‍ഹാനെ കൂടാതെ പ്രശസ്‌തരായ നിരവധി പേരാണ് അക്കൗണ്ട് ഉപേക്ഷിച്ചത്. ഇലക്‌ട്രിക്ക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ സ്ഥാപകന്‍ എലോണ്‍ മസ്‌ക്, ജിം കാരി തുടങ്ങിയവര്‍ അവരില്‍ പ്രമുഖര്‍. ഡിലീറ്റ് ഫേസ്ബുക്ക് എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഹാഷടാഗ് കാമ്പയിനും നടക്കുന്നുണ്ട്.
സ്വകാര്യത വിവാദത്തില്‍ ആദ്യമായി ഫേസ്ബുക്ക് പേജ് ഉപേക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമാ താരം കൂടിയാണ് ഫര്‍ഹാന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് പ്രയോജനപ്പെടുത്തിയാണ് ട്രംപ് വിജയിച്ചതെന്നാണ് പ്രധാന ആരോപണം. ഇന്ത്യയില്‍ ബി.ജെ.പിയ്‌ക്കും കോണ്‍ഗ്രസിനുമെതിരെയും പ്രസ്‌തുത ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഫേസ്ബുക്ക് വഴി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്‌ജ് അനലിറ്റിക്ക അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ സ്വകാര്യത വിവാദം തന്നെയാണോ ഇതിന് പിന്നിലെന്ന് നടനില്‍ നിന്നും പ്രതികരണമൊന്നും ഇതുവരെയും ലഭച്ചിട്ടില്ല. ‘ഗുഡ് മോര്‍ണിംഗ്, എന്റെ വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ട് പേജ് ഇന്നുമുതല്‍ ഉപേക്ഷിക്കുകയാണ്’- ഇപ്രകാരമായിരുന്നു താരത്തിന്റെ പോസ്‌റ്റ്. എന്നാല്‍ ‘ഫര്‍ഹാന്‍ അക്തര്‍ ലൈവ്’ എന്ന മറ്റൊരു പേജ് ഡിലീറ്റ് ചെയ്‌തിട്ടില്ല.
Post Your Comments