KeralaLatest NewsNews

ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

തളിപ്പറമ്പ് : മുസ്ലിം ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്ത കേസില്‍ 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്. കാഞ്ഞിരങ്ങാട്-ചെനയന്നൂര്‍ സ്വദേശികളായ ടി.കെ.വിജയന്‍, ശ്രീജിത്ത്, വല്‍സന്‍, ദിലീപ്, സുജീഷ്, ബിജു, പ്രമേഷ്, ദിനേശന്‍, കെ.പി.ബാലകൃഷ്ണന്‍, കെ.രാമകൃഷ്ണന്‍, ഒ.പി.നാരായണന്‍, മടപ്പള്ളി രാജന്‍, എം.ഒ.ഗംഗാധരന്‍, കല്ലേന്‍ നാരായണന്‍, കെ.പ്രവീണ്‍, എ.ലിഗേഷ്, സുനില്‍കുമാര്‍ എന്നിവരെയാണ് വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.

കേസിലെ പ്രധാന സാക്ഷി മുഹമ്മദ്കുഞ്ഞി ഹാജിയുടെ സഹോദരി നഫീസയുടെ മകന്‍ ഹക്കിം ആയിരുന്നു. സാക്ഷിപറഞ്ഞ ഇയാളുടെ വീട് ഇന്ന് പുലര്‍ച്ചെ അജ്ഞാതസംഘം ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ 2.10 നാണ് ഹക്കിമിന്റെ കാഞ്ഞിരങ്ങാട് ആര്‍ടിഒ ടെസ്റ്റിങ്ങ് ഗ്രൗണ്ടിന് സമീപത്തെ വീട്ടിന് നേരെ നാലംഗസംഘം കല്ലേറ് നടത്തിയത്. രണ്ട് ജനാലകളുടെ മൂന്ന് പാളികള്‍ കല്ലേറില്‍ തകര്‍ന്നു.

2009 ല്‍ ചെനയന്നൂരിലെ മുസ്ലിം ലീഗ് നേതാവ് കെ.കെ.മുഹമ്മദ്കുഞ്ഞി ഹാജിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിക്കുകയും വീട് പൂര്‍ണ്ണമായി അടിച്ച്‌ തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇന്നലെ കണ്ണൂര്‍ അസി.സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട പുതിയ മാരുതി സ്വിഫ്റ്റ് കാറിനും കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. നടന്നുവന്ന നാലംഗസംഘമാണ് കല്ലേറ് നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. പുറത്തെ ലൈറ്റിട്ടപ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു. പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button