Latest NewsNewsIndia

യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് തുടരുന്നു, ഭീകര ബന്ധമുള്ള 10 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഭീകരതയ്ക്കും അക്രമത്തിനും എതിരെയുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ലീനിംഗ് നടപടികള്‍ തുടരുകയാണ്. ഭീകരബന്ധമുള്ള 10 പേരെ ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന പിടികൂടി. ലക്ഷ്‌കര്‍ ഇ തൊയ്ബയില്‍ നിന്നും പണം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരാണ് പണം എത്തിക്കുന്നതെന്നാണ് വിവരം.

ഉത്തര്‍ പ്രദേശിലെ ഗൊരാഖ്പൂര്‍, ലക്‌നൗ, പ്രതാപ്ഗ്രാഹ് എന്നിവിടങ്ങളില്‍ നിന്നും മധ്യപ്രദേശിലെ റിവാനില്‍ നനിന്നുമായി ശനിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പാക്കിസ്ഥാനില്‍ നിന്നും ഇവര്‍ക്ക് പണം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

നസീം അഹമ്മദ്, നയീം അര്‍ഷാദ്, സഞ്ജയ് സരോജ്, നീരജ് മിശ്ര, സഹില്‍ മനീഷ്, ഉമ പ്രതാപ് സിംഗ്, മുകേഷ് പ്രസാദ്, നിഖില്‍ രാജ്് എലിയാസ് മുഷറഫ് അന്‍സാരി, അന്‍കുത് രാജ്, ധ്യാന്‍ യാദവ് എന്നിങ്ങനെയാണ് പിടിയിലായവരുടെ പേര്.

also read: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്

ലഷ്‌കര്‍ഇതൊയ്ബ ഇവരുമായി ബന്ധം പുലര്‍ത്തുകയും തെറ്റായ പേരുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിലൂടെയുള്ള പണകൈമാറ്റത്തിന് ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെയാണ് കമ്മീഷന്‍. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ട് ലഇടിയുമായി ബന്ധമുണ്ടെന്നും എന്താണ് നടക്കുന്നതെന്ന് ഇവര്‍ക്ക് കൃത്യമായി അറിയാമെന്നും ഐജി അസിം അരുണ്‍ പറഞ്ഞു. സംഭവത്്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ബാങ്ക് ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിടിയിലായവരുടെ പക്കല്‍ നിന്നും എടിഎം കാര്‍ഡുകള്‍, 42 ലക്ഷം രൂപ, സൈ്വപ് മെഷീന്‍, മാഗ്നെറ്റിക് കാര്‍ഡ് റീഡര്‍, മൂന്ന് ലാപ്‌ടോപ്പുകള്‍, പല ബാങ്കുകളുടെ പാസ്ബുക്കുകള്‍, രാജ്യ നിര്‍മ്മിത തോക്ക് എന്നിവ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button