ബാരാബങ്കി: വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്ന് നാടുവിട്ട കമിതാക്കൾക്ക് ഒടുവിൽ രക്ഷയായത് പോലീസുകാർ. അയല്‍ക്കാരായ വിനയ് കുമാറും നേഹ വര്‍മയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തിന് ഇരു വീട്ടുകാരും എതിരായതോടെയാണ് പൊലീസുകാര്‍ ഇവരുടെ വിവാഹം നടത്തിയത്. ഉത്തർ പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.
also read: ഒടുന്ന ട്രെയിനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് സംഭവിച്ചത്
ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന വിവരം വീട്ടിൽ പറഞ്ഞെങ്കിലും വീട്ടുകാർ എതിർക്കുകയായിരുന്നു. ഇതോടെ ഇരുവരും നാടുവിട്ടു. ഇവരെ കാണാതായതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഇരുവരെയും കണ്ടെത്തിയ പോലീസ് ഇവരുടെ വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴും വീട്ടുകാർ ബന്ധത്തെ എതിർത്തതോടെയാണ് പോലീസ് മുൻകൈയെടുത്ത് വിവാഹം നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന് കതിര്‍മണ്ഡപമായി. മണ്ഡപത്തിലേയ്ക്ക് എത്താന്‍ വരന് കുതിരയെയും പൊലീസുകാര്‍ തയ്യാറാക്കിയിരുന്നു.
Post Your Comments