ഭോപ്പാല്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മുന്‍ കാമുകന്‍ ഉള്‍പ്പെടെ നാല് പ്രതികളെ പൊലീസ് പിടികൂടി പൊതുജനമദ്ധ്യത്തില്‍ കൂടി നടത്തിച്ചു. ശനിയാഴ്ച ഭോപ്പാലിലെ ഒരു റെസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തിയ കാമുകനും കൂട്ടരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം കുടുംബാംഗങ്ങളോട് പറഞ്ഞതോടെ ഇവര്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച പരാതിയുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ മുഴുവന്‍ പ്രതികളെയും പിടികൂടി. തുടര്‍ന്ന് കൂകിവിളിച്ചും ചെരുപ്പൂരി എറിഞ്ഞുമാണ് നാട്ടുകാര്‍ ഇവരെ സ്വീകരിച്ചത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നല്‍കിയതെന്ന് മദ്ധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭയമുണ്ടാക്കുവാനുമാണ് പ്രതികളെ പൊതുജനമദ്ധ്യത്തില്‍ എത്തിച്ചതെന്ന് ഭോപ്പാല്‍ ഐ.ജി ജയ്ദീപ് കുമാര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ കാമുകന്‍ ശൈലേന്ദ്ര (21), സുഹൃത്തുക്കളായ സോനു ദാന്ഗി(21), ദിരാജ് രാജ്പുത്(26), ചിമന്‍ രാജ്പുത്(25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റോഡിലൂടെ കിലോമീറ്ററുകളോളം നടത്തിച്ചു.
Post Your Comments