Latest NewsNewsGulfAutomobile

എയർ ബാഗുകളിലെ സാങ്കേതികതകരാർ; അമ്പതിനായിരത്തിലേറെ പജേറോ മോഡലുകൾ തിരികെ വിളിക്കുന്നു

ദുബായ്: എയർബാഗുകളിലെ സാങ്കേതികതകരാറിനെ തുടർന്ന് മിത്സുബിഷിയുടെ അമ്പതിനായിരത്തിലേറെ പജേറോ മോഡലുകൾ തിരികെ വിളിക്കുന്നു. യുഎഇയിലെ മിത്സുബിഷിയുടെ ഡീലറായ അൽ ഹബ്തൂർ മോട്ടോഴ്‌സിൽ നിന്നും 2013 ജനുവരി മുതൽ 2017 ഡിസംബർ വരെ പുറത്തിറക്കിയ മോഡലുകളിലാണ് സാങ്കേതികതകരാർ കണ്ടെത്തിയിരിക്കുന്നത്.

Read Also: ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

എയർബാഗുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കുന്നതിനായി ഉപഭോക്താക്കളിൽ നിന്നും പണമൊന്നും ഈടാക്കില്ലെന്നും ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button