തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തി അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയിൽ നോട്ടീസ് നൽകിയത്.
സംസ്ഥാനത്ത് നടക്കുന്നത് പോലീസിന്റെ അക്രമമാണ്. ജങ്ങളെ സേവിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ് അവർ ചെയ്യുന്നത്. പൊലീസ് നിയമം കൈയിലെടുക്കുന്നതായി നിരവധി പരാതി ഉയർന്നിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസ് മോശം പദപ്രയോഗങ്ങള്‍ നടത്തുന്നതും പതിവാണ്. കുറ്റക്കാരായ പോലീസുകാർക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
also read: ഇന്നും ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം
എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന് പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി എ.കെ. ബാലനാണ് സഭയില്‍ മറുപടി പറഞ്ഞത്. പൊലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പോലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments