KeralaLatest NewsNewsIndia

പോലീസ് അതിക്രമം വർധിക്കുന്നു; പ്രതിപക്ഷം സഭ വിട്ടിറങ്ങി

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര​പ്ര​മേ​യ​ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തി അതിക്രമങ്ങളും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ് പ്രതിപക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് നൽകിയത്.തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് നിയമസഭയിൽ നോട്ടീസ് നൽകിയത്.

സംസ്ഥാനത്ത് നടക്കുന്നത് പോലീസിന്റെ അക്രമമാണ്. ജങ്ങളെ സേവിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ് അവർ ചെയ്യുന്നത്. പൊലീസ് നിയമം കൈയിലെടുക്കുന്നതായി നിരവധി പരാതി ഉയർന്നിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസ് മോശം പദപ്രയോഗങ്ങള്‍ നടത്തുന്നതും പതിവാണ്. കുറ്റക്കാരായ പോലീസുകാർക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും തി​രു​വ​ഞ്ചൂ​ര്‍ കുറ്റപ്പെടുത്തി.

also read: ഇന്നും ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം

എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മ​ന്ത്രി എ.​കെ. ബാ​ല​നാണ് സ​ഭ​യി​ല്‍ മറുപടി പറഞ്ഞത്. പൊ​ലീ​സ് ഉ​ള്‍​പ്പെ​ട്ട ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ല​പ്പു​ഴ​യി​ലും മ​ല​പ്പു​റ​ത്തു​മു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button