Latest NewsNewsInternationalGulf

കളിക്കുന്നതിനിടെ ഹിജാബ് കഴുത്തില്‍ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

യുഎഇ: കളിക്കുന്നതിനിടെ ഹിജാബ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. ഡിബ്ബ അല്‍ ഫൈജറയിലാണ് അപകടം ഉണ്ടായത്. കളിക്കുന്നതിനിടെ ഹിജാബ് കുട്ടിയുടെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന യുഎഇ നിവാസിയാണ് മരിച്ചത്. അല്‍തവീന്‍ പ്രദേശത്തുള്ള വീടിന് മുന്നില്‍ തന്റെ ക്വാഡ് ബൈക്ക് ഓ്ടിക്കവെയാണ് അപകടം ഉണ്ടായത്. ഈ സമയം ഹിജാബിന്റെ ഒരു അറ്റം ടയറില്‍ കുരുങ്ങുകയും കുട്ടി ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്നാണ് വിവരം.

also read: യുഎഇയില്‍ റെസിഡന്‍സ് വിസ പുതുക്കുന്നത് അധികൃതര്‍ തടഞ്ഞാല്‍ നിങ്ങള്‍ ചെയ്യേണ്ടത്….

കൂടെ ഉണ്ടായിരുന്ന സഹോദരി സഹായത്തിനായി നിലവിളിക്കുകയും ഇത് കേട്ട് ഇവരുടെ പിതാവ് ഓടി എത്തുകയും ചെയ്തു. തുടര്‍ന്ന്് ഹിജാബിന്റെ കുരുക്ക് അയയ്ക്കുകയും കുട്ടിക്ക് പ്രാരംഭ ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ട് രക്ഷയില്ലെന്ന് മനസിലായതോടെ കുട്ടിയെ റാസ് അല്‍ ഖൈമയിലുള്ള ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഐസിയുവില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടുവെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button