Latest NewsKeralaNews

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍; സംഭവമിങ്ങനെ

റാന്നി: ബധിരയും മൂകയും അവിവാഹിതയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍. ജോലിക്കുനിന്ന സ്ഥാപനത്തിനോടുചേര്‍ന്നുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പശ്ചിമബംഗാള്‍ സ്വദേശിയായ സഞ്ജയ് സര്‍ക്കാര്‍ (30) പീഡിപ്പിച്ചത്. റാന്നി പെരുനാട്ടിലുള്ള സ്ഥാപനത്തില്‍ ജോലിക്കുനിന്ന 27 വയസുകാരിയാണ് ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

Also Read : മലയാളി അധ്യാപികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം നാടകീയമായി പിടികൂടി

പരാതിയെ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം പെരുനാട്ടില്‍നിന്നു തൃശൂരിലേക്കു പോയ യുവതി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു

ഇതേത്തുടര്‍ന്നാണ് ആലപ്പുഴയിലെത്തി എസ്.പിക്കു പരാതി നല്‍കിയത്. എസ്.പിയുടെ നിര്‍ദേശാനുസരണം മല്ലപ്പള്ളി സി.ഐ. സലീം, പെരുനാട് എസ്.ഐ. സോമരാജന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button